23 November, 2023 03:34:42 PM
കനത്തമഴ; തിരുവനന്തപുരത്ത് അഞ്ഞൂറിലധികം വീടുകളിൽ വെള്ളം കയറി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ മഴക്കെടുതിയും രൂക്ഷമായി. തിരുവനന്തപുരത്ത് ഇന്നലെ ആരംഭിച്ച ഇപ്പോഴും ശക്തികുറയാതെ പെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ താഴന്ന പ്രദേശങ്ങിളിലെല്ലാം വെള്ളം കയറി. അഞ്ഞൂറിലേറെ വീടുകളിൽ വെള്ളം കയറി. ജനം ദുരിതത്തിലായി. വെള്ളം കയറി വീടുകളിൽ കുടുങ്ങിയവരെ ഫയർഫോഴ്സും നാട്ടുകാരും പാടുപെട്ടാണ് രക്ഷപ്പെടുത്തിയത്.
ഗൗരീശപട്ടം, കുഴിവയൽ, തേക്കും മൂട്, ബണ്ട് കോളനി, കാരച്ചിറ, പ്ലാമൂട് അടക്കമുള്ള പ്രദേശങ്ങളിലെ വീടുകളിൽ ഇന്നലെ മുതൽ വെള്ളം കയറി. രാത്രി പെയ്ത കനത്തമഴ മഴ നഗരത്തിലെ താഴ്ന്ന സ്ഥലങ്ങൾ വീണ്ടും മുങ്ങി. കോസ്മോപൊളീറ്റൻ ആശുപത്രിയുടെ താഴത്തെ നിലയിലടക്കം വെള്ളം കയറി. കാന്‍റീനിനുള്ളിലും വെള്ളം കയറി.
ശ്രീകാര്യം അണിയൂർ, ചെമ്പഴന്തി മഴ കനത്ത നാശമുണ്ടാക്കി. നിരവധി വീടുകൾക്ക് കേടുപാടുകൾ ഉണ്ടായി. മതിലിടിഞ്ഞും മരം വീണുമാണ് അപകടം. കരകുളത്ത് ഫ്ലാറ്റിന്‍റെ മതിൽ ഇടിഞ്ഞു. കമരമന നെടുങ്കാട് റോഡിൽ വള്ളം കയറി. ഫയർഫോഴ്സിൻറെ സ്കൂബ ഡൈവേഴ്സ് സംഘമാണ് വീടുകളിൽ കുടുങ്ങിയവരെ രക്ഷിച്ചത്.