21 October, 2023 09:10:32 AM
വിഴിഞ്ഞത് ചൈനീസ് കപ്പല്‍ മൂന്നാമത്തെ ക്രെയിനും ഇറക്കി; ചൊവ്വാഴ്ച്ചയോടെ മടങ്ങിയേക്കും
![](https://www.kairalynews.com/uploads/page_content_images/kairaly_news_16978633100.jpeg)
തിരുവനന്തപുരം: വിഴിഞ്ഞത് എത്തിയ ചൈനീസ് കപ്പല്‍ മൂന്നാമത്തെ ക്രെയിനും ഇറക്കി. ചൊവ്വാഴ്ച്ചയോടെ മടങ്ങിയേക്കും. ചൈനീസ് പൗരന്മാര്‍ക്ക് തുറമുഖത്തു ഇറങ്ങാന്‍ കേന്ദ്രം അനു മതി നല്‍കിയതും കടല്‍ ശാന്തമായതും സാഹചര്യം അനുകൂലമാക്കിയതോടെയാണു ക്രെയിന്‍ ഇറക്കിത്തുടങ്ങിയത്. ഷിന്‍ ഹുവാ 15 കപ്പലിലെ മൂന്നു ചൈനീസ് ജീവനക്കാരും മുംബൈയില്‍ നിന്നെത്തിയ വിദഗ്ധരും ചേര്‍ന്നാണ് ക്രെയിന്‍ ഇറക്കിയത്.