28 October, 2023 11:00:04 AM


വിദ്യാര്‍ഥിനിയെ ഇടിച്ച് നിര്‍ത്താതെ പോയ ലോറി പിന്തുടര്‍ന്ന് പിടികൂടി പോലീസ്



തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ലോറിയെ പിന്തുടര്‍ന്ന് പിടികൂടി പോലീസ്. വലിയവിള സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ലോറി ഇടിച്ചു തെറിപ്പിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. സഹോദരനെ ട്യൂഷന് കൊണ്ടു വിട്ടതിന് ശേഷം തിരികെ വരുമ്ബോഴായിരുന്നു അപകടം. പെണ്‍കുട്ടിയെ ഇടിച്ചു തെറിപ്പിച്ച ശേഷം ലോറി നിര്‍ത്താതെ പോകുകയായിരുന്നു. ചാലിയില്‍ നിന്നാണ് ലോറി കണ്ടെത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K