11 November, 2023 12:13:47 PM


വർക്കലയിൽ ആട്ടിൻകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്ന പ്രതി പിടിയിൽ



തിരുവനന്തപുരം: വർക്കലയിൽ ആട്ടിൻകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്ന പ്രതി പിടിയിൽ. പനയറ കോവൂർ സ്വദേശി അജിത്താണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഒക്ടോബർ 30നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം കല്ലമ്പലത്തെ അബ്ദുൾ കരീമിന്‍റെ വീട്ടിൽ വളർത്തുന്ന ആട്ടിൻകുട്ടിയാണ് ക്രൂര ലൈംഗിക പീഡനത്തെത്തുടർന്ന് ചത്തത്.

ആടിന്‍റെ ഉടമസ്ഥൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് രാത്രിയിൽ പൂർണനഗ്നനായ ഒരാൾ എത്തി പെൺ ആട്ടിൻകുട്ടിയെ തിരഞ്ഞുപിടിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്. പുലർച്ചെ മൂന്നുമണി മുതൽ ഇയാളുടെ സാന്നിധ്യം ക്യാമറകളിൽ പറഞ്ഞിട്ടുണ്ട്. തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിൽ പ്രതി അജിത്താണെന്ന് തിരിച്ചറിഞ്ഞു. 

സംഭവത്തിനുശേഷം ഒളിവിൽ പോയ അജിത്ത് പൊലീസിന്‍റെ പിടിയിലായി. ഇതിനുമുമ്പ് ഇയാൾ പശുക്കുട്ടിയെയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി സൂചനയുണ്ട്. വർക്കലയിലെ ബിവറേജസ് കുത്തിത്തുറന്ന് മോഷണം നടത്തിയതടക്കം മുൻപ് നിരവധി കേസുകളിൽ പ്രതിയാണ് അജിത്ത്. 

പ്രതിക്കുവേണ്ടി സഹായങ്ങൾ ചെയ്തു കൊടുത്ത രണ്ടുപേരെ നേരത്തേ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത് റിമാൻഡ് ചെയ്തിരുന്നു. അജിത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്തു വരികയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K