08 December, 2023 10:40:11 AM
ജയറാമിന്‍റേയും പാര്‍വതിയുടേയും മകള്‍ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു
കൊച്ചി: ജയറാമിന്‍റേയും പാര്‍വതിയുടേയും മകള്‍ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹ നിശ്ചയ ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
ഏറ്റവുമടുത്ത ആളുകളെ മാത്രം പങ്കെടുപ്പിച്ച് ഇന്നലെയാണ് ചടങ്ങുകള്‍ നടത്തിയതെന്നാണ് വിവരം. ഫോട്ടോകള്‍ ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. അടുത്തിടെയാണ് തന്‍റെ പ്രണയം മാളവിക ഇൻസ്റ്റഗ്രാം ചിത്രങ്ങളിലൂടെ പുറംലോകത്തെ അറിയിക്കുന്നത്.
അടുത്തിടെയാണ് അഭിനേതാവ് കൂടിയായ കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയം നടന്നത്. മോഡല് താരിണി കലിംഗരായരാണ് കാളിദാസിന്റെ ജീവിതപങ്കാളി. ഏകദേശം ഒരു മാസം മുമ്ബാണ് സഹോദരൻ കാളിദാസ് ജയറാമും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്.