19 December, 2023 09:46:10 PM
30 കോടി രൂപയുടെ തട്ടിപ്പ്: ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന് ഇ.ഡി നോട്ടീസ്
മുംബൈ: ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ലഖ്‌നൗ ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് കമ്പനിയായ തുൾസിയാനി ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് ഇ.ഡി അന്വേഷണം. ഗൗരി ഖാൻ ഈ കമ്പനിയുടെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിക്കുകയാണ്. നിക്ഷേപകരിൽ നിന്നും ബാങ്കുകളിൽ നിന്നും 30 കോടി രൂപ തട്ടിയെടുത്തെന്നാണ് കമ്പനിക്കെതിരായ ആരോപണം.
വഞ്ചന ഉൾപ്പെടെ നിരവധി കേസുകൾ കമ്പനിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആ കമ്പനിയുടെ ബ്രാൻഡ് അംബാസഡർ എന്ന നിലയ്ക്കാണ് ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചത്. ഇഡി നോട്ടീസിനോട് ഗൗരി ഖാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. തുൾസിയാനി ഗ്രൂപ്പ് ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പിൽ അവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.