16 April, 2024 03:54:19 PM


കംപ്യൂട്ടർ കോഴ്സുകൾക്ക് സീറ്റൊഴിവ്; ഏപ്രിൽ 20 വരെ ഓൺലൈനായി അപേക്ഷിക്കാം



കോട്ടയം: കേരളസർക്കാർ സ്ഥാപനമായ എൽബിഎസ്സ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ ഏപ്രിൽ 22ന് ആരംഭിക്കുന്ന കേരള സർക്കാർ അംഗികൃത ഡിസിഎ(സോഫ്റ്റ്‌വേർ), ഡിസിഎഫ്എ, ടാലി, ഡാറ്റാ എൻട്രി കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഏപ്രിൽ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. ഡിസിഎ(സോഫ്റ്റ്‌വേർ), ഡിസിഎഫ്എ, ടാലി കോഴ്‌സുകൾക്ക് പ്ലസ് ടു യോഗ്യതയുള്ളവർക്കും ഡാറ്റാ എൻട്രി കോഴ്‌സിന് എസ്.എസ്.എൽ.സി യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. വിശദമായ വിവരങ്ങൾക്ക് http://lbscentre.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കാം. അപേക്ഷ www.lbscentre.kerala.gov.in എന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഫോൺ: 9497818264, 8921948704.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K