27 September, 2024 06:52:02 PM


ഓണ്‍ലൈന്‍ എം.ബി.എ അസിസ്റ്റന്‍റ് കോ -ഓര്‍ഡിനേറ്റര്‍; അപേക്ഷിക്കാം



കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സെന്‍റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍റ് ഓണ്‍ലൈന്‍ എജ്യുക്കേഷനില്‍(സിഡിഒഇ) ഓണ്‍ലൈന്‍ എംബിഎ പ്രോഗ്രാമിന്‍റെ അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കായി സംവരണം ചെയ്യപ്പെട്ട ഒഴിവിലേക്ക് പുനര്‍വിജ്ഞാപനപ്രകാരം എല്ലാ വിഭാഗങ്ങളിലുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഒരുവര്‍ഷത്തേക്കാണ് നിയമനം. പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തില്‍ സേവന കാലാവധി ദീര്‍ഘിപ്പിക്കാന്‍ സാധ്യതയുണ്ട്. അന്‍പതു ശതമാനം മാര്‍ക്കോടെ എംബിഎയും, യുജിസി നെറ്റ് അല്ലെങ്കില്‍ പിഎച്ച്ഡിയും ഉള്ളവരെയാണ് പരിഗണിക്കുന്നത്.  ഓണ്‍ലൈന്‍ അധ്യാപനം, കണ്ടന്‍റ് തയ്യാറാക്കല്‍, ലേണിംഗ് മാനേജ്മെന്‍റ് സിസ്റ്റം, ഐസിടി എനേബിള്‍ഡ് ടീച്ചിംഗ് ആന്‍റ് ലേണിംഗ് പരിചയം എന്നിവ അഭികാമ്യം. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാരാല്ലാത്തവര്‍ക്ക് എം.ബി.എയ്ക്ക് 55 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. 

പ്രായപരിധി 2024 ജനുവരി ഒന്നിന് 45 വയസ് കവിയരുത്. നിയമാനുസൃത വയസിളവ് അനുവദിക്കും. പ്രതിമാസ വേതനം 47000 രൂപ. പട്ടികജാതി വിഭാഗത്തിലുള്ളവരുടെ അഭാവത്തില്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവരെയും ഈ രണ്ടു വിഭാഗക്കാരുടെയും അഭാവത്തില്‍ മറ്റു പിന്നാക്ക വിഭാഗങ്ങളില്‍ പെട്ടവരെയും ഈ വിഭാഗത്തിലും യോഗ്യരായവരില്‍ ഇല്ലെങ്കില്‍ പൊതു വിഭാഗത്തെയും പരിഗണിക്കും.  വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍. 
(പി.ആര്‍.ഒ/39/867/2024)


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K