30 June, 2025 08:22:59 PM


പഠനത്തോടപ്പം സംരംഭവുമൊരുക്കി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്



കാഞ്ഞിരപ്പളളി : കലാലയ ജീവിതത്തോടൊപ്പം സംരംഭകരാകാൻ അവസരം ഒരുക്കി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്. കാഞ്ഞിരപ്പളളി സെന്റ് ഡോമിനിക്സ് കോളജും കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പാക്കാൻ പോകുന്ന തൊഴിലധിഷ്ഠിത-സംരഭകത്വ പരിപാടികളിലൂടെയാണ് സംരംഭ സംസ്‌കാരത്തിന് തുടക്കമാവുന്നത്. ഒരു വിദ്യാർഥി പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും അതിലൂടെ പഠനത്തിനാവശ്യമായ തുകയും കണ്ടെത്താനുളള തൊഴിലധിഷ്ഠിത പദ്ധതികൾ ബ്ലോക്ക് പഞ്ചായത്ത് ഈ വർഷത്തെ പദ്ധതിയിലൂടെ നടപ്പിലാക്കും.
 
വാണിജ്യ-വ്യവസായ വകുപ്പ് സംഘടിപ്പിച്ച എം.എസ്.എം.ഇ. ദിനാഘോഷം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി ഉദ്ഘാടനം ചെയതു. കോളജിലെ ഒഴിവുദിനങ്ങളിൽ ബ്യൂട്ടീഷൻ,എംബ്രോയഡറി,ഫുഡ് ടെക്നോളജി, മൊബൈൽഫോൺ സർവീസ് എന്നീ കോഴ്സുകൾ  നടത്തുമെന്ന് അദ്ദേഹം പറഞ്ഞു . സെന്റ് ഡോമിനിക്സ് കോളജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് അധ്യക്ഷത വഹിച്ചു. ടഫ്ക്കോ ഇന്റർനാഷണൽ കമ്പനിയുടെ മേധാവി കെ.സി. സുമോദ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാർഥി-സംരഭക സംവാദവും ഇതോടൊപ്പം നടത്തി. വ്യവസായ വകുപ്പ് ഓഫീസർ കെ.കെ ഫൈസൽ, വനിതാ സംരഭകരായ സഫ്ന അമൽ,സബി ജോസഫ്,ജിജി തോമസ്,സെറീനാ, കോളജ് ഇ.ഡി ക്ലബ് കോർഡിനേറ്റർ റാണി അൽഫോൻസാ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920