31 July, 2025 09:05:25 PM


കോട്ടയം ജില്ലാ ക്ഷീര സംഗമം: വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു



കോട്ടയം: ജില്ലാ പഞ്ചായത്ത്, ക്ഷീരവികസന വകുപ്പ്, ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങള്‍, മില്‍മ, ജില്ല-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകള്‍, കേരള ഫീഡ്സ്, മറ്റ് സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 21 മുതൽ  23 വരെ സംഘടിപ്പിക്കുന്ന  2025-26 ജില്ലാ ക്ഷീരസംഗമത്തിന്റെ സ്വാഗതസംഘയോഗം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ഗവൺമെന്റ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  ഹേമലത പ്രേംസാഗര്‍ മുഖ്യപ്രഭാഷണം നടത്തി.

ജില്ലയിലെ 72 പഞ്ചായത്തുകളിലായി 11 ബ്ലോക്കുപഞ്ചായത്തുകള്‍ക്കു കീഴില്‍ വരുന്ന 272 ക്ഷീര സംഘങ്ങളിലെ ആയിരക്കണക്കിന് ക്ഷീരകര്‍ഷകര്‍ പങ്കെടുക്കുന്ന പരിപാടി ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി,സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍, ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, ജില്ലയിലെ എം.എല്‍.എ.മാര്‍, എം.പിമാര്‍,ത്രിതലപഞ്ചായത്ത് ഭാരവാഹികള്‍,ക്ഷീരവികസന വകുപ്പ് മേധാവികള്‍, ക്ഷീരസംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കന്നുകാലി പ്രദര്‍ശനം,ക്ഷീര കര്‍ഷകര്‍ക്കുളള ശില്‍പശാലകള്‍, ക്ഷീരജാലകം എക്സിബിഷന്‍,ഗവ്യജാലകം, ക്ഷീരപ്രഭ, കര്‍ഷക സെമിനാര്‍, നാട്ടറിവുകള്‍,ക്ഷീര കര്‍ഷകരുടെ കലാസ സന്ധ്യ, വിളംബരവാഹനറാലി,പൊതുസമ്മേളനം തുടങ്ങിയ വിവിധ പരിപാടികള്‍ മേളയുടെ ഭാഗമായി നടക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ്, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍. തങ്കപ്പന്‍,പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുമി ഇസ്മയില്‍,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമതി അധ്യക്ഷരായ ടി.ജെ. മോഹനന്‍, ഷക്കീല നസീര്‍,ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി ഷാജന്‍,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എസ്. കൃഷ്ണകുമാര്‍,രത്നമ്മ രവീന്ദ്രന്‍,ഡാനി ജോസ്,അനു ഷിജു,ഗ്രാമപഞ്ചായത്തംഗങ്ങളായ ബേബി വട്ടയ്ക്കാട്ട്, രാജു തേക്കുംതോട്ടം, അമ്പിളി ഉണ്ണികൃഷ്ണന്‍,ക്ഷീര വികസന വകുപ്പ് ജില്ലാ ഡയറക്ടര്‍ സി.ആര്‍. ശാരദ, അസിസ്റ്റന്റ് ഡയറക്ടര്‍ വിജി വിശ്വനാഥ്,ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍ ടി.എസ് ഷീഹാബുദ്ദീന്‍, തമ്പലക്കാട് നോര്‍ത്ത് സംഘം സെക്രട്ടറി സണ്ണി ജേക്കബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914