18 October, 2025 10:06:36 AM


കനത്ത മഴ; കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിൽ വെള്ളം കയറി



കാഞ്ഞിരപ്പള്ളി: കനത്ത മഴയെ തുടർന്ന് കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിൽ വെള്ളം കയറി. ഒന്നര മണിക്കൂറോളം ഗതാഗതം നിലച്ചു. വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം.ആനക്കല്ല്, മഞ്ഞപ്പള്ളി, കപ്പാട് എന്നിവിടങ്ങളിലാണ് റോഡിൽ വെള്ളം കയറിയത്.സമീപത്തെ കൈത്തോട് കര കവിഞ്ഞൊഴുകിയതാണ് വെള്ളം റോഡിലേയ്ക്ക് കയറാൻ കാരണമായത്. മഞ്ഞപ്പള്ളിയിൽ രണ്ടിടത്തായാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ബസുകളും ലോറികളും അടക്കം വഴിയിൽ കുടുങ്ങി.വിടുകളിലും, കടകളിലും വെള്ളം കയറിയിട്ടുണ്ട്.കൂടാതെ നിർത്തിയിട്ട വാഹനങ്ങളിലും വെള്ളം കയറി. സമാന്തരപാതയെന്ന നിലയിൽ യാത്രക്കാർ ഉപയോഗിക്കുന്ന പുളിമാവ് മൂഴികാട് റോഡിലും വെള്ളം കയറി ഗതാഗതം മുടങ്ങുന്ന സ്ഥിതി ഉണ്ടായി. ശക്തമായ മഴയ്ക്ക് ശമനമുണ്ടായെങ്കിലും ഇപ്പോഴും മഴ തുടരുന്ന സ്ഥിതിയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 935