22 August, 2025 07:34:18 PM


കൊതുക് ദിനാചരണം എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ചു



കോട്ടയം: ലോക കൊതുക് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കാത്തിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രജീഷ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ഐ അജി. അധ്യക്ഷത വഹിച്ചു. ജില്ലാമെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി ബ്ലോക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ മോഹനൻ പ്രതിജ്ഞയും ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ലിസി സജി പോസ്റ്റർ പ്രകാശനവും നിർവഹിച്ചു. ബ്‌ളോക്ക് പഞ്ചായത്തംഗം കൃഷ്ണകുമാർ, ഗ്രാമപഞ്ചായത്തംഗം നാസർ പനച്ചിയിൽ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ജസ്സി ജോയ് സെബാസ്റ്റ്യൻ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, എരുമേലി സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ധന്യാ സുശീലൻ, കാളിദാസ്, സതീഷ് കുമാർ, ദീപ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ജിജി തോംസൺ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K