02 December, 2025 12:09:51 PM
വീട്ടുകാർ ക്ഷേത്രത്തിൽ പോയ സമയത്ത് മോഷണം; 13 പവൻ സ്വർണ്ണം കവർന്നു

തൃശൂർ: തൃശൂർ കല്ലൂരിൽ അടച്ചിട്ട വീട്ടില്‍ മോഷണം. 13 പവന്‍ സ്വര്‍ണം കവര്‍ന്നു. വീട്ടുകാർ ഗുരുവായൂർ ക്ഷേത്രത്തിൽ പോയ സമയത്തായിരുന്നു മോഷണം. കല്ലൂർ പാലയ്ക്കൽപറമ്പ് സ്വദേശി കുന്നത്തുപറമ്പില്‍ ദിവ്യയുടെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സുക്ഷിച്ച സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. വീട്ടുകാർ ക്ഷേത്ര ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയപ്പോള്‍ വീടിൻ്റെ പുറകുവശത്തെ വാതിൽ തുറന്ന നിലയിലായിരുന്നു. ഡോഗ്‌സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ വീട്ടികാരുടെ പരാതിയില്‍ പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.






