05 December, 2025 07:20:09 PM


യൂ.ഐ ഗ്രീന്‍മെട്രിക് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് - സംസ്ഥാനത്ത് ഒന്നാമതായി എംജി സര്‍വകലാശാല



കോട്ടയം: 105 രാജ്യങ്ങളിലെ 1745 വിദ്യാഭ്യാസ സ്ഥാപനങ്ങളെ സുസ്ഥിര പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയ പതിനഞ്ചാമത്  യൂ.ഐ ഗ്രീന്‍മെട്രിക് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാല ആഗോളതലത്തില്‍  420-ാം സ്ഥാനവും, ഇന്ത്യയില്‍  17-ാം സ്ഥാനവും, കേരളത്തില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
ജലസംരക്ഷണം, മാലിന്യ സംസ്കരണം, ഹരിത ചട്ടങ്ങളിലൂന്നിയ ഗതാഗതം, സുസ്ഥിരവിദ്യാഭ്യാസവും ഗവേഷണവും തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഗ്രീൻമെട്രിക് റാങ്കിങ് ഏർപ്പെടുത്തിയിരിക്കുന്നത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 292