12 January, 2026 10:18:36 AM
ഒലവക്കോട് രേഖകളില്ലാതെ ബിഹാറിൽ നിന്ന് കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി

പാലക്കാട്: പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും രേഖകളില്ലാതെ കൊണ്ടുവന്ന കുട്ടികളെ കണ്ടെത്തി. ബിഹാറില്‍ നിന്നുള്ള 21 കുട്ടികളെയാണ് പൊലീസ് കണ്ടെത്തിയത്. 10 മുതല്‍ 13 വയസ്സുവരെ പ്രായമുള്ള കുട്ടികളെയാണ് കണ്ടെത്തിയത്. വിവേക് എക്‌സ്പ്രസിലാണ് കുട്ടികളെ എത്തിക്കുന്നത്. കോഴിക്കോട്ടെ സ്ഥാപനത്തില്‍ പഠിക്കാന്‍ എത്തിയതാണെന്നാണ് കുട്ടികള്‍ പറയുന്നത്. ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയില്‍ നിന്നെത്തിയതാണ് കുട്ടികളെന്ന് പൊലീസ് സൂചിപ്പിച്ചു.
എന്നാല്‍ കൃത്യമായ രേഖകള്‍ ഒന്നുമില്ലാത്തതിനാല്‍, കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികള്‍ പറഞ്ഞ സ്ഥാപനത്തെക്കുറിച്ചും, രക്ഷിതാക്കളെ ബന്ധപ്പെടാനും പൊലീസ് ശ്രമം തുടങ്ങി.






