15 February, 2026 12:17:47 PM


ഈറോഡ്-സേലം രൂപതാ ബിഷപ്പ് പാലത്തിൽ നിന്ന് വീണ് മരിച്ചു



കോയമ്പത്തൂർ: ഈറോഡിൽ പ്രഭാതനടത്തത്തിനിടെ പാലത്തിൽ നിന്ന് വീണ് സിഎസ്ഐ ബിഷപ്പ് മരിച്ചു. ഈറോഡ്-സേലം രൂപതാബിഷപ്പ് ജേക്കബ് ലിവിങ്‌സ്റ്റൻ (56) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ജില്ലാ ആശുപത്രിക്കുസമീപം പാലത്തിലൂടെ ഡ്രൈവർക്കൊപ്പം നടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.  നടക്കുന്നതിനിടെ ബിഷപ്പ് പെട്ടെന്ന് പാലത്തിൽനിന്ന് മീനാക്ഷി സൗന്ദരനാർ റോഡിലേക്ക് വീഴുകയായിരുന്നു. ഡ്രൈവറും സമീപത്തുണ്ടായിരുന്നവരും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരുപ്പൂർജില്ലയിലെ കാങ്കയം അരത്തൊളുവ് സ്വദേശിയായ ലിവിങ്സ്റ്റൻ കഴിഞ്ഞ ഓഗസ്റ്റ് 16-നാണ് ബിഷപ്പായി ചുമതലയേറ്റത്. ഈറോഡ്, സേലം, നാമക്കൽ, ധർമപുരി, കൃഷ്ണഗിരി ജില്ലകൾ ഇദ്ദേഹത്തിന്റെ പരിധിയിൽവരും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938