14 January, 2026 07:28:25 PM


കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്ന് ബോസ് കൃഷ്ണമാചാരി രാജിവെച്ചു



കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്ന് ബോസ് കൃഷ്ണമാചാരി രാജിവെച്ചു. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്നു അദ്ദേഹം. കുടുംബപരമായ കാരണങ്ങളാണ് രാജിയ്ക്ക് പിന്നിലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരില്‍ ഒരാളാണ് ബോസ് കൃഷ്ണമാചാരി. 2012ലെ ആദ്യ ബിനാലെയുടെ സഹക്യൂറേറ്ററായിരുന്നു. ബിനാലെയുടെ വളര്‍ച്ചയില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അദ്ദേഹം. 2025 ഡിസംബർ 12ന് ആരംഭിച്ച് 110 ദിവസത്തിനു ശേഷം 2026 മാർച്ച് 26നാണ് ബിനാലെ സമാപിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സമകാലീന കലാമേളയായ ബിനാലെയുടെ ആറാം പതിപ്പ് കൊച്ചിയിൽ നടക്കുന്നതിനിടെയാണ് പ്രസിഡന്റ് രാജിവച്ചിരിക്കുന്നത്. ‌


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930