07 July, 2026 07:18:53 PM
വിഎ അരുൺകുമാറിനെ ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി; എംവി രാജേഷ് പുതിയ ഡയറക്ടർ

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാറിനെ ഐഎച്ച്ആര്‍ഡി സ്ഥാനത്ത് നിന്ന് മാറ്റി. പൂഞ്ഞാര്‍ ഐഎച്ച്ആര്‍ഡി കോളേജ് പ്രിന്‍സിപ്പാള്‍ എം വി രാജേഷാണ് പുതിയ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍. ഐഎച്ച്ആര്‍ഡി പൂര്‍വവിദ്യാര്‍ത്ഥി കൂടിയാണ് രാജേഷ്.
മൂന്ന് വർഷം മുമ്പാണ് എൽഡിഎഫ് സർക്കാർ വി എ അരുൺകുമാറിന് ഐഎച്ച്ആർഡി ഡയറക്ടർ ഇൻ ചാർജ് ചുമതല നൽകിയത്. അരുൺകുമാറിനൻ്റെ നിയമനം ചോദ്യം ചെയ്ത് നിരവധി പരാതികൾ നേരത്തെ ഹൈക്കോടതിയിലെത്തിയിരുന്നു. ഈ പരാതികളിൽ സ്വമേധയ കേസെടുത്ത ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.







