02 July, 2026 10:41:24 AM
കേരള സർവകലാശാല സ്റ്റാൻഡിങ് കൗൺസിൽ അഡ്വ. തോമസ് എബ്രഹാം രാജിവച്ചു

തിരുവനന്തപുരം: കേരള സർവകലാശാല സ്റ്റാൻഡിങ് കൗൺസിൽ അഡ്വ. തോമസ് എബ്രഹാം രാജിവച്ചു. കോൺസൽ സ്ഥാനത്തുനിന്ന് തോമസ് എബ്രഹാമിനെ നീക്കി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സ്വന്തം നിലയ്ക്ക് അഡ്വ. ഗിരിജ ഗോപാലിനെ നിയമിച്ചതിനെ തുടർന്നാണ് രാജി. രാജിക്കത്ത് സർവകലാശാല രജിസ്ട്രാർക്ക് കൈമാറി. വൈസ് ചാൻസലർക്കെതിരെ രാജിക്കത്തിൽ ഗുരുതര പരാമർശങ്ങളാണ് ഉള്ളത്. തന്നെ മാറ്റാൻ വിസിക്ക് അധികാരമില്ലെന്ന് രാജിക്കത്തിൽ തോമസ് എബ്രഹാം ചൂണ്ടിക്കാണിക്കുന്നു.
സ്റ്റാൻഡിങ് കൗൺസിലിനെ നിയമിക്കാനോ നീക്കം ചെയ്യാനോ അധികാരമുള്ളത് സിൻഡിക്കേറ്റിനെന്നും കത്തിൽ പരാമർശം.വി സിയുടെ നിയമവിരുദ്ധ നടപടികളും രാജിക്കത്തിൽ ചൂണ്ടിക്കാണിക്കുന്നു. സെക്ഷൻ 10 (13) ഉപയോഗിച്ച് സിൻഡിക്കേറ്റിന്റെ അധികാരത്തെ മറികടക്കാൻ ആകില്ലെന്നും രാജിക്കത്തിൽ അഡ്വ. തോമസ് എബ്രഹാം പറയുന്നു.







