11 January, 2016 10:37:01 AM


ഗോള്‍ഡന്‍ ഗ്ലോബ് ചലച്ചിത്ര പുരസ്‌കാരം ; ലിയനാര്‍ഡോ മികച്ച നടന്‍, ബ്രീ ലാര്‍സന്‍ നടി



ലോസ് ആഞ്ചലസ് : എഴുപത്തി മൂന്നാമത് ഗോള്‍ഡന്‍ ഗ്ലോബ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഞായറാഴ്ച  ബിവര്‍ലി ഹില്‍സിലായിരുന്നു പുരസ്കാര ചടങ്ങ്. മികച്ച നടനായി ലിയനാര്‍ഡോ ഡികാപ്രിയോയെയും (ദ റെവനന്റ്) മികച്ച നടിയായി ബ്രീ ലാര്‍സനെയും (റും) തെരഞ്ഞെടുക്കപ്പെട്ടു. മ്യൂസിക്കല്‍, കോമഡി വിഭാഗത്തിലെ മികച്ച ചിത്രമായി റിഡ്‌ലി സ്‌കോട്ടിന്റെ സയന്‍സ് ഫിക്ഷനായ ദി മാര്‍ഷ്യന്‍ തെരഞ്ഞെടുക്കപ്പെട്ടു. മ്യൂസിക്കല്‍, കോമഡി വിഭാഗത്തിലെ മികച്ച നടനുള്ള പുരസ്‌കാരം മാര്‍ഷ്യനിലെ നായകന്‍ മാറ്റ് ഡമോണാണ്.  ജോയിലെ അഭിനയത്തിന് ജെന്നിഫര്‍ ലോറന്‍സ് മികച്ച നടിയായി. ഇത് നാലാം തവണയാണ് ജെന്നിഫര്‍ ലോറന്‍സ് ഗോള്‍ഡണ്‍ ഗ്ലോബ് പുരസ്‌കാരം നേടുന്നത്.


ജെന്നിഫര്‍ ലോറന്‍സ് ഗോള്‍ഡന്‍ ഗ്ലോബ് ചലച്ചിത്ര പുരസ്‌കാരചടങ്ങില്‍


ദി റെവെനന്റ് സംവിധാനം ചെയ്ത അലെജാന്‍ഡ്രോ ജി ഇന്നാരിറ്റുവാണ് മികച്ച സംവിധായകന്‍. ക്രീഡിലെ അഭിനയത്തിന് സില്‍വസ്റ്റര്‍ സ്റ്റാലണ്‍ സ്റ്റാലണ്‍ മികച്ച സഹനടനായി. സ്റ്റീവ് ജോബ്‌സിലെ അഭിനയത്തിന് കെയ്റ്റ് വിന്‍സ്‌ലറ്റ് മികച്ച സഹനടിയായി. 


മാറ്റ് ഡാമനും കെയ്റ്റ് വിന്‍സ്‌ലറ്റും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരചടങ്ങില്‍

ഇന്‍സെഡ് ഔട്ട് ആണ് മികച്ച ആനിമേഷന്‍ ചിത്രം. മികച്ച വിദേശ ചിത്രമായി ഹംഗറിയുടെ സണ്‍ ഓഫ് സൗള്‍ തെരഞ്ഞെടുക്കപ്പെട്ടു. ആരോണ്‍ സോര്‍കിനാണ് മികച്ച തിരക്കഥാ പുരസ്കാരം (സ്റ്റീവ് ജോബ്‌സ്).    മികച്ച സംഗീതത്തിന് എന്‍യോ മേറികോണും ( ഫെയ്റ്റ്ഫുള്‍ എയ്റ്റ്) മികച്ച ഒറിജിനല്‍ ഗാനത്തിന് റൈറ്റിങ്‌സ് ഒാണ്‍ ദി വാളും (സാം സ്മിത്ത്, സ്‌പെക്ടര്‍) പുരസ്കാരങ്ങള്‍ക്കര്‍ഹരായി.


സിംഗര്‍ ലേഡി ഗഗായും ഫിനാന്‍സ് ആക്ടര്‍ ടയിലര്‍ കിന്നിയും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരചടങ്ങില്‍



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K