19 May, 2026 01:27:51 PM


കെ​എ​സ്ആ​ർ​ടി​സി ​ബ​സി​ലെ സൗ​ജ​ന്യ യാ​ത്ര​യ്ക്ക് സ​തീ​ശ​ൻ വീ​ട്ടി​ൽ നി​ന്ന് പ​ണം കൊ​ണ്ടു​വ​ര​ണം- എം.​എം.മ​ണി



ഇടു​ക്കി: കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യ യാ​ത്ര​യെ വി​മ​ർ​ശി​ച്ച് സി​പി​എം നേ​താ​വ് എം.​എം.​മ​ണി. സൗ​ജ​ന്യ യാ​ത്ര ന​ട​ത്ത​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ വി.​ഡി.​സ​തീ​ശ​ൻ സ്വ​ന്തം വീ​ട്ടി​ൽ നി​ന്ന് പ​ണം കൊ​ണ്ടു​വ​ര​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൗ​ജ​ന്യ യാ​ത്ര പ്ര​ഖ്യാ​പി​ക്കാ​ൻ എ​ളു​പ്പ​മാ​ണ്. പ​ക്ഷെ അ​തി​നു​ള്ള പ​ണം സ​തീ​ശ​ൻ എ​ങ്ങ​നെ ഉ​ണ്ടാ​ക്കു​മെ​ന്ന് ന​മു​ക്ക് കാ​ണാ​മെ​ന്നും മ​ണി പ​രി​ഹ​സി​ച്ചു. ജൂ​ൺ 15 മു​ത​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് വി​മ​ർ​ശ​ന​വു​മാ​യി മ​ണി രം​ഗ​ത്തെ​ത്തി​യ​ത്.

ഗാ​ന്ധി​ജി​യെ കൊ​ന്ന​വ​രു​ടെ കൈ​യി​ൽ രാ​ജ്യം എ​ത്തി​ച്ചു കൊ​ടു​ത്ത​വ​രാ​ണ് സ​തീ​ശ​ന്‍റെ പാ​ർ​ട്ടി. അ​ങ്ങ​നെ​യു​ള്ള​വ​ർ കൊ​ണ്ടു​വ​രു​ന്ന വി​ക​സ​നം എ​ങ്ങ​നെ​യു​ള്ള​താ​ണെ​ന്ന് കാ​ത്തി​രു​ന്ന് കാ​ണാം. പി​ണ​റാ​യി വി​ജ​യ​നും എം.​വി.​ഗോ​വി​ന്ദ​നും എ​തി​രെ ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളെ അ​ദ്ദേ​ഹം ത​ള്ളി​ക്ക​ള​ഞ്ഞു. പി​ണ​റാ​യി വി​ജ​യ​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ​തി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ യാ​തൊ​രു എ​തി​ർ​പ്പു​മി​ല്ല. വ്യ​ക്തി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് വി​മ​ർ​ശ​നം ന​ട​ത്തേ​ണ്ട കാ​ര്യ​മി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റ​ത് കൊ​ണ്ട് ഞ​ങ്ങ​ളെ ഒ​രു പു​ല്ലും ചെ​യ്യാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ലെ​ന്നും മ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K