22 October, 2026 12:14:31 PM
ഹോര്‍മൂസില്‍ ഇന്ത്യന്‍ നാവികരുമായി പോയ എണ്ണ കപ്പലിന് നേരെ ആക്രമണം

തെഹ്‌റാന്‍: ഇന്ത്യക്കാരുമായി പോയ കുവൈറ്റ് പതാകയുള്ള കപ്പലിന് നേരെ ഹോര്‍മൂസില്‍ ആക്രമണം. തീപിടിച്ച കപ്പലില്‍ 21 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. എല്ലാ നാവികരും സുരക്ഷിതരാണെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇന്ത്യ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയുമായി നാവികരുടെ സുക്ഷയെ പറ്റി ആശയവിനിമനയം നടത്തുന്നുണ്ടെന്നും കേന്ദ്ര മന്ത്രി സര്‍ബാനന്ദ സോനാവാള്‍ അറിയിച്ചു.
ഒമാനിലെ ബൂഖയില്‍ നിന്ന് 11 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ആക്രമണം ഉണ്ടായതെന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ഓപ്പറേഷന്‍സ് അറിയിച്ചു. എം/ടി അല്‍ ദസ്മ എന്ന എണ്ണ കപ്പലാണ് ആക്രമിക്കപ്പെട്ടത്. മിസൈല്‍ ആക്രമണമാണ് നടന്നതെന്നാണ് നിഗമനം. ആക്രമണത്തെ തുടര്‍ന്ന് കപ്പലില്‍ തീപിടുത്തമുണ്ടായി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ അണയ്ക്കാന്‍ സാധിച്ചെന്ന് ടൈംസ് കുവൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.






