19 October, 2026 05:11:21 PM


മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോമറിൽ നിന്ന് ഫ്യൂസ് ഊരിയ സംഭവം: പ്രതി പിടിയിൽ



കൊച്ചി: പറവൂരിൽ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരിയെറിഞ്ഞ സംഭവത്തിൽ പ്രതി പൂനെയിൽ പിടിയിലായി. നോർത്ത് പറവൂർ സ്വദേശി വിഷ്ണു മോഹനെയാണ് പൂനെയിൽ സുഹൃത്തിന്റെ താമസസ്ഥലത്തുനിന്നും പോലീസ് പിടികൂടിയത്. 


കഴിഞ്ഞ മാസം ഒൻപതാം തീയതി, പവർകട്ട് രൂക്ഷമായിരുന്ന സമയത്താണ് മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രദേശത്ത് ഇയാൾ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരിയത്. സമാനമായ സംഭവങ്ങൾ ആവർത്തിച്ചതിനെത്തുടർന്ന് അസിസ്റ്റന്റ് എഞ്ചിനീയർ പൊലീസിൽ പരാതി നൽകുകയായിരുന്നു.


പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പ്രതി വിഷ്ണു മോഹനാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. കൃത്യത്തിനുശേഷം പൂനെയിലേക്ക് കടന്ന പ്രതിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പിടികൂടിയത്. മദ്യലഹരിയിലാണ് താൻ ഫ്യൂസ് ഊരിയതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 951