06 October, 2026 03:51:46 PM
ആര്‍ സുഗതന് ആശ്വാസം; കാപ്പാ കേസിലെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതൻ ജയിലിന് പുറത്തേക്ക്. കേരള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം (കാപ്പ - KAAPA) ചുമത്തിയിരുന്ന കരുതൽ തടങ്കൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും സുഗതന് ജാമ്യം അനുവദിക്കുകയും ചെയ്തു. കാപ്പാ കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയവെ, കേരള ചരിത്രത്തിൽ ആദ്യമായി ഒരു ജനപ്രതിനിധി ജയിലിനുള്ളിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് കോർപറേ കൗൺസിലറായി ചുമതലയേറ്റത് വലിയ വാർത്തയായിരുന്നു.
വിയ്യൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന സുഗതൻ കോർപറേഷൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്ന ദിവസങ്ങളിൽ (ഫെബ്രുവരി 26, മാർച്ച് 3, ഏപ്രിൽ 27) അറ്റൻഡൻസ് രജിസ്റ്ററിൽ വ്യാജ ഒപ്പിട്ടു എന്ന പേരിൽ എൽഡിഎഫ് വലിയ പരാതിയും പ്രതിഷേധവും ഉയർത്തിയിരുന്നു. ഈ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ബിജെപി ഈ ആരോപണം പൂർണമായും തള്ളിക്കളഞ്ഞിരുന്നു.
ജയിലിലായതിനെ തുടർന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ, ജയിൽ സൂപ്രണ്ട് മുഖേന സുഗതൻ സമർപ്പിച്ച 6 മാസത്തെ അവധി അപേക്ഷ മേയർ വി വി രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം നേരത്തെ അംഗീകരിച്ചിരുന്നു.






