04 October, 2026 11:02:46 AM


ഇടുക്കിയിൽ 3 മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി പിടിയിൽ



ഇടുക്കി:പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ് ഉൾപ്പെടെ മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി പിടിയിൽ. ഇടുക്കി വണ്ണപ്പുറത്താണ് സംഭവം. തൊടുപുഴ വണ്ണപ്പുറം സ്വദേശികളായ റാഫി മുണ്ടുകുന്നേൽ, ഷമ്മാസ്, കബീർ എന്നിവരാണ് അറസ്റ്റിലായത്. വണ്ണപ്പുറം പഞ്ചായത്ത് 16ാം വാർഡംഗം ഷെമീറയുടെ ഭർത്താവാണ് പ്രതി റാഫി. വണ്ണപ്പുറം പള്ളിക്ക് സമീപത്തെ വാടകവീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ ഡിവൈഎസ്‍പി സ്‍ക്വാഡും കാളിയാര്‍ പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. 1.5 ഗ്രാം എംഡിഎംഎയാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. റാഫിയെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം മടങ്ങുന്നതിനിടെ ഡിവൈഎഫ്ഐ സിപിഎം പ്രവർത്തകർ ഇവർക്കെതിരെ മുദ്രാവാക്യം വിളിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 298