12 October, 2026 04:36:32 PM


ഗ്യാനേഷ് കുമാറിനെ മാറ്റണം: പ്രമേയം പാസാക്കി നിയമസഭ



തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രമേയം പാസാക്കി നിയമസഭ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ സമീപകാലത്ത് ഗുരുതരമായ ആശങ്കകളെന്നും എസ്ഐആറിലൂടെ ലക്ഷക്കണക്കിന് അർഹരായ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പ്രമേയത്തെ പ്രതിപക്ഷം പിന്തുണച്ചു. പ്രതിപക്ഷ നേതാവ് വാക്കാൽ പറഞ്ഞ ഭേദഗതി അംഗീകരിച്ചാണ് പ്രമേയം. പ്രമേയത്തെ എതിർത്ത ബിജെപി നിയമസഭ പിരിച്ചുവിടണമെന്ന ഭേദഗതി അവതരിപ്പിച്ചു.  

ഗ്യാനേഷ് കുമാറിനെതിരെ ഡല്‍ഹിയില്‍ പ്രതിപക്ഷവും വിദ്യാര്‍ത്ഥി സംഘടനകളും ശക്തമായ സമരം നടത്തവെയാണ് കേരള നിയമസഭ പ്രമേയം പാസാക്കിയത്. ഇക്കാര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഒരേ നിലപാട് സ്വീകരിച്ചു. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രമേയം പാസാക്കുന്നത്. കേരളത്തിന്റെ പാത പിന്തുടര്‍ന്ന് പ്രതിപക്ഷം ഭരിക്കുന്ന കൂടുതല്‍ സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ചേക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914