10 October, 2026 11:11:12 AM
അഭിജിത് ദീപ്കെയെ വിമാനത്തിനുള്ളിൽ കയറി ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു

ഡൽഹി: ഡൽഹിയിൽ സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രവർത്തകൻ അഭിജീത് ദിപ്കെയെ വിമാനത്താവളത്തിനുള്ളിൽ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്. വിമാനം വിമാനത്താവളത്തിലെത്തിയതിന് പിന്നാലെ വിമാനത്തിനുള്ളിലിരിക്കെയാണ് പോലീസ് നടപടിയെന്നാണ് ലഭിക്കുന്ന വിവരം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്ദിറിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധത്തിന് മുന്നോടിയായാണ് നടപടി. പ്രതിഷേധത്തിന് ഡൽഹി പോലീസ് അനുമതി നിഷേധിക്കുകയും തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടാലും പ്രതിഷേധത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ദിപ്കെ നേരത്തെ വ്യക്തമാക്കിയിരുന്നു.






