07 April, 2017 12:36:19 PM


ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മികച്ച നടി സുരഭി, നടന്‍ അക്ഷയ് കുമാര്‍




ദില്ലി: ദേശീയ ചലചിത്ര അവാര്‍ഡില്‍ മലയാളി സാനിധ്യം. മികച്ച നടിയായി മിന്നാമിനുങ്ങിലെ അഭിനയത്തിന് സുരഭിയെ തിരഞ്ഞെടുത്തു. റസ്തം എന്ന ചിത്രത്തിലെ അഭിനയത്തിന് അക്ഷയ് കുമാറിനെ മികച്ച നടനായി തെരഞ്ഞെടുത്തു. സംവിധായകന്‍ പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്ക്കാര നിര്‍ണയം നടത്തിയത്. 


മികച്ച ചിത്രം - കസവ് (മറാത്തി)

മികച്ച മലയാള ചിത്രം - മഹേഷിന്‍റെ പ്രതികാരം

മികച്ച തിരക്കഥ - ശ്യാലാല്‍ (മഹേഷിന്‍റെ പ്രതികാരം)

മികച്ച നോണ്‍ ഫീച്ചര്‍ സിനിമ - സൗമ്യ സദാനന്ദന്‍റെ ചെമ്ബൈ 

മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശം (മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍, ജനതാ ഗ്യാരേജ്, പുലിമുരുകന്‍)

മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം - പിങ്ക്

മികച്ച സംഗീത സംവിധാനം, പശ്ചാത്തല സംഗീതം - ബാബു പത്മനാഭ

കഥേതര വിഭാഗത്തില്‍ മികച്ച ഹൃസ്വചിത്രം - ആബ

പ്രത്യേക ജൂറി പരാമര്‍ശം - കട് വി ഹവാ , സോനം കപൂര്‍ (നീര്‍ജ)

ചലചിത്ര സംബന്ധിയായ ഗ്രന്ഥം - ലത സുര്‍ഗാഥ

ഏറ്റവും മികച്ച സിനിമാ സൗഹൃദ സംസ്ഥാനം - ഉത്തര്‍പ്രദേശ്

ഏറ്റവും മികച്ച സിനിമാ സൗഹൃദ സംസ്ഥാനം പ്രത്യേക പരാമര്‍ശം - ജാര്‍ഖണ്ഡ്



മലയാളത്തില്‍ നിന്ന് പത്തു ചിത്രങ്ങളാണ് 64ആമത് ദേശീയ ചലച്ചിത്ര പുരസ്ക്കാര നിര്‍ണയത്തിനായുള്ള അന്തിമപട്ടികയിലുണ്ടായിരുന്നത്. മഹേഷിന്‍റെ പ്രതികാരം, ഒറ്റയാള്‍, കമ്മട്ടിപ്പാടം, ഗപ്പി, കാട് പൂക്കുന്ന നേരം, പിന്നെയും, മിന്നാമിനുങ്ങ്, കാംബോജി, മാന്‍ഹോള്‍, മുന്തിരവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നിവയാണ് അന്തിമപട്ടികയിലുണ്ടായിരുന്ന മലയാള സിനിമകള്‍.



ജോക്കര്‍, ഇരൈവി, ആണ്ടവന്‍ കട്ടാളെ, ധ്രുവങ്ങള്‍ പതിനാറ്, ശവരക്കത്തി, പിങ്ക്, ദംഗല്‍, നീരജ, എയര്‍ലിഫ്റ്റ്, സരബ്ജിത്ത്, അലിഗഡ്, ഹരാംഖോറ്, രാമന്‍ രാഘവ് തുടങ്ങി 86 ചിത്രങ്ങളാണ് അന്തിമപട്ടികയിലുണ്ടായിരുന്നത്. ചലച്ചിത്ര നിരൂപകനായ എം.സി രാജ്നാരായാണന്‍ ഉള്‍പ്പെട്ട ജൂറിയാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ നിന്നുള്ള പുരസ്ക്കാരങ്ങള്‍ നിര്‍ണയിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K