22 May, 2017 01:53:11 PM


രജനികാന്തിനെ ബി.ജെ.പിയിലേക്ക്​ ക്ഷണിച്ച്​ ഗഡ്​കരിയും അമിത്​ ഷായും


ദില്ലി: നടൻ രജനി കാന്ത്​ രാഷ്​ട്രീയത്തിലേക്ക്​ ഇറങ്ങുന്നതി​​ന്‍റെ സൂചനകൾ ലഭിച്ചപ്പോൾ തന്നെ സമയം കളായാതെ ബി.ജെ.പി. യിലേക്ക്​ ക്ഷണിച്ച്​ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്​കരി ആദ്യം രംഗത്തെത്തി. രജനീകാന്ത് രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ ബി.ജെ.പിയിലേക്കു സ്വാഗതം ചെയ്യുമെന്ന് വ്യക്തമാക്കി പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായും. 

ഇന്ത്യ ടുഡേ ടിവി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ്, രജനീകാന്തി​​ന്‍റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച്​ അമിത് ഷാ നിലപാട്​ വ്യക്​തമാക്കിയത്​. രജനീകാന്ത് എപ്പോഴാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതെന്നത് താനെങ്ങനെയാണ് തീരുമാനിക്കുക എന്നു ചോദിച്ച ഷാ, നല്ലവരായ എല്ലാവരും രാഷ്ട്രീയത്തിലേക്കു വരുന്നതിനെ ബി.ജെ.പി സ്വാഗതം ചെയ്യുമെന്നും വ്യക്തമാക്കി. 

ജനനായകന്​ പാർട്ടിയിൽ  ഉചിതമായ സ്​ഥാനം നൽകാൻ തയാറാണെന്ന്​ സി.എൻ.എൻ ന്യൂസ്​18ന്​ അനുവദിച്ച അഭിമുഖത്തിൽ ഗഡ്​കരിപറഞ്ഞു. രജനികാന്തിനെ രാഷ്​ട്രീയത്തിലേക്ക്​ സ്വാഗതം ചെയ്യുന്നു. ബി.ജെ.പിയി​ലേക്ക്​ വരുന്നതിനെ കുറിച്ച്​ അദ്ദേഹം ചിന്തിക്കണമെന്നാണ്​ എ​​​െൻറ അപേക്ഷ​. ബി.ജെ.പിയിൽ അദ്ദേഹത്തിന്​ ഉചിതമായ സ്​ഥാനമുണ്ടെന്നും ഗാഡ്​കരിപറഞ്ഞു. 

ഉചിതമായ സ്ഥാനം എന്താണെന്ന അന്വേഷണത്തിന്​ അത്​ പാർട്ടി നേതൃത്വം തീരുമാനിക്കുമെന്ന്​ അദ്ദേഹംപറഞ്ഞു.  ഇതെല്ലാം പ്രധാനപ്പെട്ട രാഷ്​ട്രീയ നടപടികളാണ്​. അവ​ തീരുമാനിക്കുന്നത്​ ഞാനല്ല, പാർട്ടി പ്രസിഡൻറും പാർലിമ​​െൻററി ബോർഡുമാ​െണന്നും ഗഡ്​കരി കൂട്ടിച്ചേർത്തു. ദക്ഷിണേന്ത്യ രജനീകാന്തിന്​ നൽകുന്ന പിന്തുണ നമുക്ക്​ സങ്കൽപ്പിക്കാൻ കഴിയാത്തത്രയാണ്​. അദ്ദേഹം നല്ലൊരു മനുഷ്യനും കൂടിയാണെന്ന്​ ഗഡ്​കരിപറഞ്ഞു.

​രജനീകാന്ത്​ തമിഴനല്ലെന്നുംരാഷ്​ട്രീയത്തിൽ പരാജയമാകുമെന്നും സുബ്രഹ്​മണ്യൻ സ്വാമി പറഞ്ഞിരുന്നു. എന്നാൽ അത്​ സ്വാമിയുടെ മാത്രം അഭിപ്രായമാണെന്നും താനതിൽ പ്രതികിക്കുന്നില്ലെന്നും പറഞ്ഞ ഗഡ്​കരി,  രജനീകാന്തിന്​ ഏറ്റവും അനുയോജ്യമായ പാർട്ടി ബി.ജെ.പി യായിരിക്കുമെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ആരാധകരെ കണ്ടപ്പോൾ രാഷ്​ട്രീയത്തിലേക്കിറങ്ങുമെന്നതി​​​െൻറ വ്യക്​തമായ സൂചന രജനീകാന്ത്​ നൽകിയിരുന്നു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K