12 August, 2019 09:52:01 AM


ചിറയന്‍കീഴില്‍ മല്‍സ്യബന്ധനത്തിന് പോയ രണ്ട് തൊഴിലാളികള്‍ ബോട്ട് മറിഞ്ഞ് മരിച്ചു




ചിറയിന്‍കീഴ്: ശക്തമായ കാറ്റും മഴയും ഉണ്ടായതിനെ തുടര്‍ന്ന് ചിറയന്‍കീഴില്‍ മല്‍സ്യബന്ധനത്തിന് പോയ രണ്ട് തൊഴിലാളികള്‍ വള്ളം മറിഞ്ഞ് മരിച്ചു. അഞ്ച് തെങ്ങ് സ്വദേശി ലാസര്‍ തോമസ്, പൂത്തുറ സ്വദേശി റോസി ബെഞ്ചിനോസ് എന്നിവരാണ് അപകടത്തില്‍ പെട്ടത്. രാവിലെ 6 മണിക്കായിരുന്നു സംഭവം. അപകടത്തില്‍ മൂന്ന് പേര്‍ രക്ഷപ്പെട്ടു. ശക്തമായ കാറ്റില്‍ വള്ളം തിരയില്‍ പെട്ട് മറിയുകയായിരുന്നു. തിരുകുടുംബം വള്ളം ആണ് മറിഞ്ഞത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K