04 October, 2019 10:24:15 AM


പ്രതിസന്ധി രൂക്ഷം; കെഎസ്ആർടിസി തിരുവനന്തപുരത്തു മാത്രം 103 സർവീസുകൾ റദ്ദാക്കി



തിരുവനന്തപുരം: ഡ്രൈവർമാരുടെ കുറവു മൂലം കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. തിരുവനന്തപുരത്തു മാത്രം 103 സർവീസുകൾ റദ്ദാക്കി. ഇന്ന് കൂടുതൽ ബസുകൾ ഓടില്ല. ഡബിൾ ഡ്യൂട്ടി ചെയ്തവർ ജോലിക്ക് എത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ന് വരേണ്ടവരെ ഇന്നലെ നിർബന്ധിച്ച് ജോലി എടുപ്പിച്ചിരുന്നു. വിഷയത്തില്‍ ഗതാഗതമന്ത്രി കെഎസ്ആർടിസി എംഡിയുമായി ചർച്ച നടത്തും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K