05 October, 2019 12:13:44 PM


തിരുവനന്തപുരം ആ​ര്യ​നാ​ട് സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലിസ് ഓ​ഫീ​സ​ര്‍ വീടിനടുത്ത് തൂങ്ങി മരിച്ച നിലയില്‍




തി​രു​വ​ന​ന്ത​പു​രം: പോ​ലിസ് ​ ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തിരുവനന്തപുരം ആ​ര്യ​നാ​ട് പോ​ലി​സ് സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലിസ് ഓ​ഫീ​സ​ര്‍ ചുള്ളിമാനൂര്‍ കുറളിയോട് സ്വദേശി പ്ര​വീ​ണ്‍ കു​മാ​റാ (44) ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ലെ കി​ണ​റി​നോ​ട് ചേ​ര്‍​ന്ന് തൂ​ങ്ങി​യ നി​ല​യി​ലാ​ണ് ഇന്നു രാവിലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആര്യനാട് പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ച്‌ ദിവസമായി പ്രവീണ്‍കുമാര്‍ മെഡിക്കല്‍ അവധിയിലായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K