07 October, 2019 05:41:39 PM


നെടുമങ്ങാട് യുവതിയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ




നെടുമങ്ങാട്‌ : യുവതിയെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. പേരുമല പെന്തക്കോസ്ത്‌ പള്ളിക്ക് സമീപം സുനില്‍ കുമാര്‍ (42) ആണ് അറസ്റ്റിലായത്. സുനില്‍ കുമാറിന്‍റെ വീട്ടില്‍നിന്ന്‌ യുവതി ഓസ് മോഷ്ടിച്ചെന്ന്‌ തെറ്റിദ്ധരിച്ചാണ്‌  ഇയാള്‍ വീട്ടില്‍  കയറി ആക്രമിച്ചത്‌. ചീത്ത വിളിക്കുകയും കരണത്തടിക്കുകയും ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചതായും യുവതി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.


ഒളിവില്‍ പോയ പ്രതിയെ പത്തനംതിട്ട റാന്നിയില്‍നിന്നാണ്‌ പിടികൂടിയത്‌. നെടുമങ്ങാട് ഡിവൈഎസ്‌‌പി സ്റ്റുവര്‍ട്ട് കീലറുടെ നിര്‍ദേശാനുസരണം  പൊലീസ് ഇന്‍സ്പെക്ടര്‍ വി രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ സുനില്‍ ഗോപി, സതീഷ് കുമാര്‍, സിപിഒ സനല്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്‌.  പ്രതിയെ കോടതി  റിമാന്‍ഡ്‌ ചെയ്തു.



Share this News Now:
  • Google+
Like(s): 89