10 October, 2019 08:52:58 PM


കെ.എസ്.ആര്‍.ടി.സി ബസിന്‍റെ ഡോര്‍ തുറന്ന് റോഡില്‍ വീണ് നാല് വിദ്യാര്‍ത്ഥിനികള്‍ക്ക് പരുക്ക്



തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡോര്‍ തുറന്ന് നാല് കുട്ടികള്‍ റോഡില്‍ വീണു. തിരുവനന്തപുരം ഡി.പി.ഐ ജംഗ്ഷനിലാണ് സംഭവം. കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ വിന്നി, വിന്നു, കൃഷ്ണ, ശ്രീദേവി എന്നിവര്‍ക്കാണ് വീണ് പരുക്കേറ്റത്. തലയ്ക്ക് പരുക്കേറ്റ കുട്ടികളെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.



Share this News Now:
  • Google+
Like(s): 102