03 November, 2019 08:21:49 PM


നിര്‍മാണം നടക്കുന്ന വീടുകളില്‍ നിന്ന് ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ മോഷ്ടിക്കുന്ന പ്രതി പിടിയില്‍

കഴക്കൂട്ടം : നിര്‍മാണത്തിലിരിക്കുന്ന വീടുകളില്‍ നിന്നു ഇലക്‌ട്രിക് - ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ മോഷ്ടിച്ച്‌ വില്‍ക്കുന്ന പ്രതി അറസ്റ്റിലായി. ചെമ്പഴന്തി ഉദയഗിരി പുതുവല്‍ പുത്തന്‍വീട്ടില്‍ സുരേഷ്(48)ആണ് പൊലീസ് പിടിയിലായത്. പാങ്ങപ്പാറ പേരൂരില്‍ ജോസിന്‍റെ വീട്, കുളത്തൂര്‍ ഗുരുനഗറില്‍ ദിവ്യയുടെ വീ‍ട്, പാങ്ങപ്പാറ ഗാന്ധിനഗറില്‍ നിര്‍മാണത്തിലിരിക്കുന്ന വീട് എന്നിവിടങ്ങളില്‍ നിന്നു വെല്‍ഡിങ് മെഷീന്‍, വയറുകള്‍, സ്വിച്ച്‌ബോര്‍ഡുകള്‍, ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ എന്നിവ മോഷ്ടിച്ച്‌ ആക്രിക്കടകളില്‍ കിട്ടുന്ന വിലയ്ക്കു വിറ്റിരുന്നതായി പൊലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K