17 November, 2019 08:17:58 PM


തിരുവനന്തപുരം വേളിയില്‍ ട്രയിന്‍ ഇടിച്ച്‌ പത്ത് പോത്തുകള്‍ ചത്തു; ട്രയിനിന് നേരിയ കേടുപാടുകള്‍



തിരുവനന്തപുരം : വേളിയില്‍ ട്രെയിന്‍ ഇടിച്ച്‌ പത്ത് പോത്തുകള്‍ ചത്തു. തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് ആണ് പോത്തുകളെ ഇടിച്ചത്. ഞായറാഴ്ച ഉച്ചക്കഴിഞ്ഞ് 2.30 നായിരുന്നു സംഭവം. ട്രാക്കില്‍ നില്‍ക്കുകയായിരുന്ന ഒരുകൂട്ടം പോത്തുകളെയാണ് ട്രെയിന്‍ തട്ടിയത്. ട്രെയിനിന് നേരിയ കേടുപാടുകള്‍ സംഭവിച്ചു. പിന്നീട് ട്രെയിനിന്‍റെ തകരാര്‍ പരിഹരിക്കുകയും പോത്തുകളെ ട്രാക്കില്‍ നിന്ന് മാറ്റുകയും ചെയ്യതതിന് ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K