18 November, 2019 05:33:39 PM


തിരുവനന്തപുരം പോത്തന്‍കോടിനു സമീപം യുവാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍



തിരുവനന്തപുരം: പോത്തന്‍കോടിനു സമീപം നരിയ്ക്കലില്‍ യുവാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. നരിക്കല്‍ ഉദയപുരം പാര്‍വ്വതി പരമേശ്വര വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അജികുമാറിന്‍റെ മകന്‍ അഖിലേഷ് (19) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന അഖിലേഷിനെ രാവിലെ കാണാതായപ്പോള്‍ വീട്ടുകാര്‍ കിടപ്പുമുറിയില്‍ ചെന്ന് നോക്കിയപ്പോഴാണ് പ്ലാസ്റ്റിക് കയറില്‍ തൂങ്ങിയ  നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പോത്തന്‍കോട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K