30 December, 2019 10:19:23 AM


തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു



തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. വെമ്പായത്തിന് സമീപം പെരുങ്കുഴിയില്‍ ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികരായ നെടുമങ്ങാട് ആനാട് വേങ്കവിള നെടുമങ്ങാട് ആനാട് വേങ്കവിള വേട്ടമ്പള്ളി വെള്ളരിക്കോണം സ്വദേശി മനു(25), വട്ടപ്പാറ കല്ലുവാക്കുഴി സ്വദേശി ഉണ്ണി(35), കല്ലുവാക്കുഴി സ്വദേശി വിഷ്ണു(24) എന്നിവരാണ് മരിച്ചത്. 


മനുവും ഉണ്ണിയും സംഭവസ്ഥലത്ത് വെച്ചും വിഷ്ണു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചുമാണ് മരണപ്പെട്ടത്. കല്ലുവാക്കുഴിയില്‍ താമസിക്കുന്ന മനുവിന്റെ അമ്മയെ കാണാനായി മൂന്നുപേരും ചേര്‍ന്ന് ബൈക്കില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടമെന്ന് പോലീസ് പറഞ്ഞു.



Share this News Now:
  • Google+
Like(s): 191