03 January, 2020 08:21:17 PM


തിരുവനന്തപുരം പ്രസ് ക്ലബില്‍ സംഘര്‍ഷം: സാബ്ളു തോമസ് ഉൾപ്പെടെ അഞ്ചു പേർക്കെതിരേ കേസ്



തിരുവനന്തപുരം: പ്രസ് ക്ലബില്‍ പ്രസിഡന്‍റിന്‍റെയോ സെക്രട്ടറിയുടെയോ അനുമതിയില്ലാതെ വിമത വിഭാഗക്കാര്‍ യോഗം ചേരാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷം. പ്രസ്‌ക്ലബ് അംഗത്വത്തില്‍ നിന്ന് മാനേജിംഗ് കമ്മിറ്റി സസ്‌പെന്‍റ് ചെയ്ത മുന്‍ ജോയിന്‍റ് സെക്രട്ടറി സാബ്ലൂ തോമസിന്‍റെ നേതൃത്വത്തില്‍ വിമത വിഭാഗക്കാര്‍ യോഗം ചേരാന്‍ ശ്രമിക്കുകയായിരുന്നു. പ്രസിഡന്‍റ് സോണിച്ചന്‍ ജോസഫ്, ട്രഷറര്‍ ശ്രീകേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഭാരവാഹികളും അംഗങ്ങളും ഇതിനെ ചോദ്യം ചെയ്തു.


തുടര്‍ന്ന് നടന്ന സംഘര്‍ഷത്തിനിടെ പ്രഭാതവാര്‍ത്ത ബ്യൂറോ ചീഫ് കെ.എന്‍.സാനു,  ബിജു ഗോപിനാഥ് എന്നിവരെ സാബ്ലൂ തോമസ്, ന്യൂസ്18 റിപ്പോര്‍ട്ടര്‍മാരായ വി.എസ്.അനു, വി.വി.അരുണ്‍, മാധ്യമം ജീവനക്കാരൻ ബിനീഷ് തോമസ് എന്നിവര്‍ ചേര്‍ന്ന്  മര്‍ദ്ദിച്ചുവെന്ന പരാതിയിന്മേല്‍ കന്‍റോണ്‍മെന്‍റ് പൊലീസ് നാലു പ്രതികള്‍ക്കുമെതിരെ കേസെടുത്തു. തെരഞ്ഞടുപ്പിലൂടെ അധികാരമേറ്റ പ്രസിഡന്‍റ് സോണിച്ചന്‍ ജോസഫ്, സെക്രട്ടറി എം. രാധാകൃഷ്ണന്‍, ട്രഷറര്‍ ശ്രീകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണ സമിതിക്ക് പ്രവര്‍ത്തിക്കാന്‍ തടസങ്ങളൊന്നുമില്ലെന്ന് മുന്‍സിഫ് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K