05 January, 2020 06:40:00 PM


ദുബായില്‍ ജോലിക്കിടെ കെട്ടിടത്തില്‍നിന്ന് വീണ് തിരുവനന്തപുരം സ്വദേശി മരിച്ചു




ദുബായ്: അലൂമിനിയം ഫാബ്രിക്കേഷന്‍ ‌ജോലിക്കിടെ കെട്ടിടത്തില്‍നിന്നും വീണ് തിരുവനന്തപുരം സ്വദേശി മരിച്ചു. സുകന്യ ഭവനില്‍ സിറില്‍ മാര്‍ഷല്‍ (30) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നിന് അല്‍ഖൂസിലുള്ള ജോലി സ്ഥലത്തുവെച്ചായിരുന്നു അപകടം. ക്ലാസിക്‌ വിഷന്‍ ഗ്ലാസ്‌ ആന്‍ഡ് അലൂമിനിയം ഇന്‍സ്റ്റാളേഷന്‍ കമ്ബനിയില്‍ അലൂമിനിയം ഫിറ്ററായിരുന്നു.


ജോലിക്കിടെ ഒന്നാം നിലയില്‍ ചുമരിനോട്‌ ചേര്‍ത്തുവെച്ച വലിയ കോണി മാറ്റുന്നതിനിടയില്‍ പിന്നിലേക്ക്‌ നടക്കുമ്പോള്‍ താഴേക്ക്‌ വീഴുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. നെപ്പോളിയന്‍ മാര്‍ഷല്‍ - തങ്കമ്മ എന്നിവരുടെ മകനാണ്. ഭാര്യ: സൗമ്യ. മകള്‍: ജ്യുവല്‍ എസ്‌. സിറില്‍ (നാല്). മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടു പോകുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K