14 January, 2020 11:23:17 PM


പൊലീസുകാരന്‍ ബാലികയെ പീഡിപ്പിച്ചു; അഞ്ചുവര്‍ഷം കഠിന തടവ്, 85,000 രൂപ പിഴ



തിരുവനന്തപുരം: പൊലീസുകാരന്‍ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ പോക്സോ കോടതി ശിക്ഷ വിധിച്ചു. പേരൂര്‍ക്കട എ ആര്‍ ക്യാമ്ബിലെ ഉദ്യോഗസ്ഥനായിരുന്ന ബാഹുലേയനെ അഞ്ചു വര്‍ഷം കഠിന തടവിനാണ് തിരുവനന്തപുരം പോക്സോ കോടതി ശിക്ഷിച്ചത്.


85,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തിരുവനന്തപുരം എസ്എപി ഫാമിലി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കുട്ടികള്‍ക്കായുള്ള സ്‌കൂള്‍ വണ്ടിയിലെ ജീവനക്കാരനായിരുന്നു ഇയാള്‍. വണ്ടിയില്‍ യാത്രചെയ്തിരുന്ന മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ് പീഡനത്തിനിരയായത്.2018 മാര്‍ച്ചിലാണ് സംഭവം. 22 മാസമായി പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.




Share this News Now:
  • Google+
Like(s): 125