26 January, 2020 06:37:02 PM


വ​സ്തു​ ഉ​ട​മ​യെ ജെ​സി​ബി കൊ​ണ്ട് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മൂന്ന് പേ​ർ പി​ടി​യി​ൽ


തിരു​വ​ന​ന്ത​പു​രം: സ്വ​ന്തം ഭൂ​മി​യി​ൽ​നി​ന്നു മ​ണ്ണെ​ടു​ക്കു​ന്ന​തു ത​ട​ഞ്ഞ വ​സ്തു​ ഉ​ട​മ​യെ ജെ​സി​ബി കൊ​ണ്ട് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കൂ​ടു​ത​ൽ പേ​ർ പി​ടി​യി​ൽ. മ​ണ്ണു​മാ​ന്തി​യ​ന്ത്ര​ത്തി​ന്‍റെ ഉ​ട​മ ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തോ​ടെ പി​ടി​യി​ലാ​യ​വ​രു​ടെ​യെ​ണ്ണം ആ​റാ​യി. ഇ​വ​രി​ൽ ര​ണ്ടു പേ​ർ പ്ര​തി​ക​ള്‍​ക്ക് ര​ക്ഷ​പെ​ടാ​ന്‍ വ​ഴി​യൊ​രു​ക്കി​യ​വ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കാ​​​ട്ടാ​​​ക്ക​​​ട​​​യ്ക്ക​​​ടു​​​ത്ത് അ​​​ന്പ​​​ല​​​ത്തി​​​ൻ​​​കാ​​​ല കാ​​​ഞ്ഞി​​​രം​​​മൂ​​​ട്ടി​​​ൽ ശനിയാഴ്ച പു​​​ല​​​ർ​​​ച്ചെ ര​​​ണ്ട​​​ര​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.


അമ്പ​​​ല​​​ത്തി​​​ൻ​​​കാ​​​ല കാ​​​ഞ്ചി​​​ര​​​വി​​​ള ശ്രീ​​​മം​​​ഗ​​​ലം വീ​​​ട്ടി​​​ൽ സം​​​ഗീ​​​ത് (40)ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ജെ​​​സി​​​ബി ഡ്രൈ​​​വ​​​റാ​​​യ വി​​​ജി​​​ൻ (24) പി​​​ന്നീ​​​ട് കീ​​​ഴ​​​ട​​​ങ്ങിയിരുന്നു. സം​​​ഗീ​​​തി​​​ന്‍റെ പു​​​ര​​​യി​​​ട​​​ത്തി​​​ൽനി​​​ന്നു മ​​​ണ്ണ് ക​​​ട​​​ത്താ​​​ൻ ജെ​​​സി​​​ബി​​​യു​​​മാ​​​യി എ​​​ത്തി​​​യ സം​​​ഘം മ​​​ണ്ണ് കൊ​​​ണ്ടുപോ​​​കു​​​ന്ന​​​ത് സം​​​ഗീ​​​ത് ത​​​ട​​​ഞ്ഞ​​​തി​​​നെത്തുട​​​ർ​​​ന്നു​​​ണ്ടാ​​​യ ത​​​ർ​​​ക്ക​​​ത്തി​​​നി​​​ടെ ജെ​​​സി​​​ബി​​​യു​​​ടെ കൈ ​​​കൊ​​​ണ്ട് സം​​​ഗീ​​​തി​​​നെ അ​​​ടി​​​ച്ചു വീ​​​ഴ്ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​ദേ​​​ശ​​​ത്താ​​​യി​​​രു​​​ന്ന സം​​​ഗീ​​​ത് ഇ​​​പ്പോ​​​ൾ നാ​​​ട്ടി​​​ൽ ചി​​​ക്ക​​​ൻ സ്റ്റാ​​​ൾ ന​​​ട​​​ത്തി വരികയായിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K