17 February, 2020 11:11:42 AM


ലാപ്ടോപ്പ് ബാഗിനുള്ളിൽ കഞ്ചാവ് കടത്ത്; രണ്ടു വിദ്യാർഥികള്‍ അറസ്റ്റില്‍



തിരുവനന്തപുരം: ലാപ്ടോപ്പ് ബാഗിനുള്ളിൽ കഞ്ചാവ് കടത്തിയ രണ്ടു വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട അടൂർ സ്വദേശികളായ രണ്ടു വിദ്യാർത്ഥികളെയാണ് അരക്കിലോ കഞ്ചാവ് സഹിതം റെയിൽവേ പൊലീസ് പിടികൂടിയത്. കന്യാകുമാരി - പുനലൂർ പാസഞ്ചറിൽ വച്ചാണ് ഇരുവരെയും പിടികൂടിയത്.


തിരുവനന്തപുരം റെയിൽവേ പൊലീസ് ഇൻസ്പെക്ടർ എ കെ ആസാദിന് ലഭിച്ച വിവരത്തെ തുടർന്നാണ് ഇവരെ പരിശോധിച്ചത്. തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നാണ് ഇവർ കഞ്ചാവ് കടത്തിയതെന്നാണ് പ്രാഥമിക വിവരം. തിരുനെൽവേലിയിലെ സ്വകാര്യ പോളിടെക്‌നിക്കിലെ വിദ്യാർഥികളാണ് ഇരുവരും.


ഹോസ്റ്റലിലെ കൂട്ടുകാർക്കായി കഞ്ചാവ് വാങ്ങി വരുന്നതിനിടെയാണ് പിടിയിലായതെന്ന് ഇരുവരും മൊഴി നൽകി. പാറശാല പൊലീസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ് ഐമാരായ അബ്ദുൾ വഹാബ്, ശ്രീകുമാരൻ നായർ, എ എസ് ഐ ശിവകുമാർ, സി പി ഒ ബൈജു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K