30 March, 2020 09:33:05 PM


വിലക്കയറ്റം: റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനം; കടയുടമയും ബന്ധുക്കളും കസ്റ്റഡിയില്‍



തിരുവനന്തപുരം: ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും കണ്ടെത്താനുള്ള പരിശോധനയ്ക്കെത്തിയ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെ കടയുടമയും ബന്ധുക്കളും ചേർന്ന് മർദ്ദിച്ചു. ഉദ്യോഗസ്ഥരായ  ഷാനവാസ്, റേഷനിംഗ് ഇൻസ്പെക്ടർമാരായ സുഫില എ., സിമി എസ്.എസ്., ഷിബു എസ്., ഡ്രൈവർ ജയകൃഷ്ണൻ എന്നിവർക്കാണ് മർദനമേറ്റത്. കഴക്കൂട്ടത്തെ മാർജിൻ ഫ്രീ മാർക്കറ്റിൽ ഇന്ന് രാവിലെ 11 മണിക്കായിരുന്നു സംഭവം. 


സാരമായി പരിക്കേറ്റ ഡ്രൈവർ ജയകൃഷ്ണനെയും റേഷനിംഗ് ഇൻസ്പെക്ടർ സുഫിലയേയും മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് മാർജിൻ ഫ്രീ മാർക്കറ്റ് ഉടമ ജോൺസൺ യോഹന്നാൻ (45), ഇയാളുടെ അനന്തരവന്മാരായ നിതിൻ കെ. സാമുവൽ (25), നിഖിൽ കെ. സാമുവൽ (22) എന്നിവരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K