18 April, 2020 11:48:56 AM


വീട്ടില്‍ കിടന്ന് ഉറങ്ങിയ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു, മുന്‍ ഭര്‍ത്താവ് പിടിയില്‍



തിരുവനന്തപുരം: മംഗലപുരം കാരമുട്ടില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. വീട്ടില്‍ കിടന്നു ഉറങ്ങുകയായിരുന്ന യുവതിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്ക് ജനലിന്റെ ഗ്ലാസ് പൊട്ടിച്ചാണ് അക്രമി യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മുന്‍ ഭര്‍ത്താവ് വിനീഷ് പൊലീസ് പിടിയിലായി. യുവതിയുടെ പരാതിയില്‍ വിനീഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K