20 April, 2020 11:00:31 AM


പശുവിന്റെ കയറിൽ കുരുങ്ങി പരുക്കേറ്റ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം



തിരുവനന്തപുരം: പശുവിന്റെ കയറിൽ കുരുങ്ങി പരുക്കേറ്റ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. പാറശാല അയിര വെളിയങ്കോട്ടുകോണം മേക്കേതട്ട് വീട്ടിൽ രാജേഷ്-ഷൈനി ദമ്പതിമാരുടെ ഒന്നര വയസ്സുള്ള മകൾ സൈറയാണ് മരിച്ചത്. 
രാവിലെ വീടിനു സമീപത്തെ ബന്ധുവീട്ടിൽ കളിച്ചുകൊണ്ടിരിക്കേ ഓടിയെത്തിയ പശുവിന്റെ കയറിൽ സൈറ കുരുങ്ങി. കയറിൽ കുരുങ്ങിയ കുഞ്ഞിനെയുംകൊണ്ട്‌ പശു ഓടി. ഓട്ടത്തിൽ കുഞ്ഞിനു പരിക്കേറ്റു. ബന്ധുക്കളുടെ മുന്നിൽവച്ചായിരുന്നു സംഭവം.



Share this News Now:
  • Google+
Like(s): 3.7K