20 April, 2020 04:13:00 PM


​കാട്ടാ​ക്ക​ട​യി​ൽ ക​ള്ള​വാ​റ്റ് കേ​ന്ദ്ര​ത്തി​ൽ എ​ക്‌​സൈ​സ് സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം



​തിരുവനന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ൽ ക​ള്ള​വാ​റ്റ് കേ​ന്ദ്ര​ത്തി​ൽ റെ​യ്ഡി​നെ​ത്തി​യ എ​ക്‌​സൈ​സ് സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം. ആ​റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റു. ജീ​പ്പ് അ​ടി​ച്ചു ത​ക​ർ​ത്തു. എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ ആ​ക്ര​മ​ണ​ത്തി​നി​ട​യി​ൽ കൈ​വി​ല​ങ്ങു​മാ​യി ര​ക്ഷ​പ്പെ​ട്ടു. ക​ഴി​ഞ്ഞ രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം വ​ട്ട​പ്പ​റ​മ്പ് ക​ട​വ​ൻ​കു​ഴി​യി​ൽ വാ​റ്റ് കേ​ന്ദ്ര​ങ്ങ​ൾ സ​ജീ​വ​മാ​ണെ​ന്ന​റി​ഞ്ഞ് റെ​യ്ഡി​നെ​ത്തി​യ കാ​ട്ടാ​ക്ക​ട എ​ക്‌​സൈ​സ് എ​സ്ഐ സ്വ​രു​പി​ന്‍റെ നേ​​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്ത വാ​റ്റും അ​ക്ര​മി​ക​ൾ ത​ട്ടി​യെ​ടു​ത്തു. പ​രി​ക്കേ​റ്റ ആ​റ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ചി​കി​ത്സ​യി​ലാ​ണ്. 


വാ​റ്റ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന സ​ജി എ​ന്ന​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത എ​ക്സൈ​സ് സം​ഘം വാ​റ്റു​കാ​രു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ച്ച് 30 ലി​റ്റ​ർ ചാ​രാ​യം പി​ടി​ച്ചെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ ആ​ളെ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഒ​രു സം​ഘം ജീ​പ്പ് വ​ള​ഞ്ഞ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സ​ജി ഇ​തി​നി​ടെ കൈ​വി​ല​ങ്ങ​മു​മാ​യി ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. അ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ സ്ഥ​ല​ത്ത് പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും അ​ക്ര​മി സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു. കൈ​വി​ല​ങ്ങു​മാ​യി ര​ക്ഷ​പെ​ട്ട​യാ​ൾ​ക്ക് വേ​ണ്ടി പോ​ലീ​സും എ​ക്‌​സൈ​സും അ​ർ​ധ​രാ​ത്രി​യി​ലും പു​ല​ർ​ച്ച​യും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. പ്ര​ദേ​ശ​ത്തെ സ്ഥി​രം വാ​റ്റ് സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K