01 May, 2020 10:57:58 AM


തി​രു​വ​ന​ന്ത​പു​രം ശാ​സ്ത​മം​ഗ​ല​ത്ത് പ​ല​ച​ര​ക്ക് ക​ട​യി​ൽ തീ​പി​ടി​ത്തം



തി​രു​വ​ന​ന്ത​പു​രം: ശാ​സ്ത​മം​ഗ​ലം പൈപ്പിന്മൂട് പ്രവർത്തിക്കുന്ന പ​ല​ച​ര​ക്ക് ക​ട​യി​ൽ തീ​പ്പി​ടി​ത്തം. ഇന്നു രാവിലെ ശശി എന്നയാളുടെ ഉടമസ്ഥതയിലുള്ള ശ​ര​വ​ണ സ്റ്റോ​ഴ്സി​ലാ​ണ് സം​ഭ​വം. കട മേൽക്കൂരയടക്കം കത്തി താഴെവീണു. അഗ്നിശമന സേനയെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. ഫ്രിഡ്ജ്, കടക്ക് സമീപം നിർത്തിയിരുന്ന കൈനറ്റിക് ഹോണ്ട എന്നിവ തീപ്പിടിച്ചു പൊട്ടിത്തെറിച്ചു. ആളപായമില്ല. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K