02 May, 2020 11:47:45 AM


അന്തർസംസ്ഥാന തൊഴിലാളികളുമായി​​ രണ്ടാമത്തെ ട്രെയിൻ ഇന്ന്​ ​ഝാർഖണ്ഡിലേക്ക്​




തിരുവനന്തപുരം: അന്തർസംസ്ഥാന തൊഴിലാളികൾക്കായി രണ്ടാമത്തെ ട്രെയിൻ ശനിയാഴ്​ച യാത്ര തിരിക്കും. തിരുവനന്തപുരത്ത്​ നിന്ന്​  ഝാർഖണ്ഡിലെ ഹാതിയയിലേക്കാണ്​ ട്രെയിൻ. ഉച്ചക്ക്​ രണ്ട്​ മണിക്ക്​ ഈ തീവണ്ടി പുറപ്പെടുമെന്നാണ്​​ റിപ്പോർട്ട്​. വരും ദിവസങ്ങളിൽ ഝാർഖണ്ഡ്​​, ഒഡീഷ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക്​​ കൂടുതൽ ട്രെയിനുകളുണ്ടാകുമെന്നാണ്​ റിപ്പോർട്ട്​. 


കേരളത്തിൽ നിന്ന്​ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്​ എന്നീ സ്ഥലങ്ങളിൽ നിന്ന്​ മാത്രമാവും അന്തർസംസ്ഥാന തൊഴിലാളികളുമായി ട്രെയിനുകൾ യാത്ര തിരിക്കുക. ഓരോ ട്രെയിനിലും 1200 തൊഴിലാളികളെ നാട്ടിലെത്തിക്കാനാണ്​ പദ്ധതി. ശാരീരിക അകലം പാലിച്ച്​ കർശന സുരക്ഷയോടെയാണ്​ യാത്ര. അന്തർസംസ്ഥാന തൊഴിലാളികളുമായി ഒഡീഷയിലെ ഭുവനേശ്വറിലേക്കുള്ള ട്രെയിൻ കഴിഞ്ഞ ദിവസം യാത്ര തിരിച്ചിരുന്നു. ആലുവ റെയിൽവേ സ്​റ്റേഷനിൽ നിന്നായിരുന്നു ട്രെയിൻ. 1200 ഓളം അന്തർസംസ്ഥാന തൊഴിലാളികളാണ്​ ട്രെയിനിൽ മടങ്ങിയത്​.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K