16 May, 2020 07:09:40 PM


ബൈക്കിന് സൈഡ് നൽകിയില്ല: ലോറി ത​ട​ഞ്ഞ് ആ​ക്ര​മണം; സൈ​നി​ക​നു​ൾ​പ്പ​ടെ 2 ​പേ​ർ അ​റ​സ്റ്റി​ൽ



തിരുവനന്തപുരം: ​പ​ശു​വി​നെ കൊ​ണ്ടു​വ​ന്ന വാ​ഹ​നം ത​ട​ഞ്ഞ് ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് പ​രു​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സൈ​നി​ക​നു​ൾ​പ്പ​ടെ ര​ണ്ടു പേ​രെ മാ​റ​ന​ല്ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കേ​സി​ൽ കൊ​ല​ക്കേ​സ് പ്ര​തി​യു​ൾ​പ്പ​ടെ മൂ​ന്നു​പേ​രു​ണ്ടെ​ന്ന് എസ്ഐ എ​സ്.​സ​ന്തോ​ഷ് കു​മാ​ർ പ​റ​ഞ്ഞു.​ വ​ണ്ടി​ക്ക് സൈ​ഡ് ന​ൽ​കി​യി​ല്ലാ​രോ​പി​ച്ചാ​ണ് മ​ർ​ദ​നം .


കൊ​ല​കേ​സു​ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി കേ​സി​ൽ പ്ര​തി​യാ​യ ലാ​ൽ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​ അ​ടി​പി​ടി​യു​ൾ​പ്പെ​ടെ പ​ത്തോ​ളം കേ​സി​ൽ പ്ര​തി​യാ​യ ചെ​ന്നി​യോ​ട് ദി​ലീ​പ് ഭ​വ​നി​ൽ പ്ര​ദീ​പ് (​വാ​വ - 33), വെ​ളി​യം​കോ​ട് ചെ​ങ്ക​ല്ലൂ​ർ കാ​ർ​ത്തി​ക ഭ​വ​നി​ൽ സൈ​നി​ക​നാ​യ സ​ജി​കു​മാ​ർ (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ലാ​ലി​നാ​യു​ള്ള തി​ര​ച്ചി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ചെ​ങ്ക​ല്ലൂ​രി​ൽ വ​ച്ചാ​ണ് സം​ഘം ലോ​റി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച​ത്.​


പ​ശു​വു​മാ​യി വ​രി​ക​യാ​യി​രു​ന്ന ഗു​ഡ്സ് വാ​ഹ​നം പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കി​ന് സൈ​ഡ് ന​ൽ​കി​യി​ല്ലെ​ന്നാ​രോ​പി​ച്ച് വാ​ഹ​നം ത​ട​ഞ്ഞ് ചി​ല്ല് ത​ക​ർ​ത്ത സം​ഘം ഡ്രൈ​വ​ർ മ​ച്ചേ​ൽ സ്വ​ദേ​ശി ജോ​ണി​നെ(65) വാ​ൾ​കൊ​ണ്ട് വെ​ട്ടി പ​രിക്കേ​ൽ​പി​ച്ചി​രു​ന്നു. വ​യ​റി​ന് നി​സാ​ര​പ​രു​ക്കേ​റ്റ ഇ​യാ​ൾ ചി​കി​ൽ​സ​യി​ലാ​ണ്. ​



Share this News Now:
  • Google+
Like(s): 2.6K